ad

Ticker

6/recent/ticker-posts

അധ്യാപനം ജോലിയല്ല കർത്തവ്യമാണെന്ന് തിരിച്ചറിയണം: ബിനു തങ്കച്ചൻ

മാവേലിക്കര ദേശീയോദ്ഗ്രഥനം ഐക്യത്തിന്റെ ആത്മാവാകുമ്പോൾ അധ്യാപനം ഒരു ജോലിയല്ല മറിച്ച് കർത്തവ്യമാണെന്ന് തിരിച്ചറിയാനുള്ള ആർജ്ജവമാണ് അധ്യാപകർക്ക് ഉണ്ടാകേണ്ടതെന്ന് എ.ആർ. രാജരാജവർമ്മ സ്മാരക ഭരണസമിതി അംഗം ബിനു തങ്കച്ചൻ പറഞ്ഞു. ദേശീയോദ്ഗ്രഥനത്തിൽ അധ്യാപകരുടെ പങ്ക് എന്ന വിഷയത്തിൽ പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളജ് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിനു തങ്കച്ചൻ. വിവേചനം കുറയ്ക്കുക എന്നതാണ് ദേശീയ ഉൽഘടനത്തിന്റെ പരമമായ കർത്തവ്യം വിവേചനം ഇല്ലാതാക്കാൻ അധ്യാപകർക്കാണ് ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് വളർന്നുവരുന്ന തലമുറയിൽ ദേശീയ ബോധം സൃഷ്ടിക്കുവാൻ മുന്നിലിരിക്കുന്ന കുട്ടിയുടെ മനസ്സ് വായിക്കാനാണ് അധ്യാപകർ ആദ്യം പഠിക്കേണ്ടത് എന്ന് ബിനു തങ്കച്ചൻ സൂചിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാ ദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷ ശാന്തി അജയൻ അധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ.മറിയാമ്മ മാത്യു, ബർസാർ റവ.സി. ഐ. ജോസ്, കെ.എസ്.റെജി, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി വർഗീസ് പോത്തൻ, ഡോ.ആലി മോളി വർഗീസ്, ഡോ.സോണി മേരി വർഗീസ്, ഡോ. എസ്.മുംതാസ്, റിജു ടി. റെജി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments