എടത്വ : അക്ഷയ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ 27ന് രാവിലെ 9ന് ആനപ്രമ്പാൽ തെക്ക് വട്ടടി നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക പള്ളിയില്‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും നടക്കും. പൊതു സമ്മേളനം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് പി. ഡി സുരേഷ് അധ്യക്ഷത വഹിക്കും.തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രൊഫ.ഡോ. സംഗീത ജിതിൻ ബോധവത്ക്കരണ ക്ലാസ് നയിക്കും.1 മണി വരെ ജനറൽ മെഡിസിൻ ,ഇഎൻടി , ത്വക്ക് -ദന്ത - അസ്ഥി - സാമൂഹിക ആരോഗ്യ വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
0 Comments