ad

Ticker

6/recent/ticker-posts

ഡോ. മധു ഇറവങ്കരയുടെ എഴുത്തിൻ്റെ സർഗ്ഗസുവർണ്ണം

മാവേലിക്കര: എഴുത്തിൻ്റെ വഴിയിൽ 50 വർഷം പൂർത്തീകരിക്കുന്ന സംവിധായകനും സാഹിത്യകാരനുമായ ഡോ. മധു ഇറവങ്കരയെ ആദരിക്കാനായി സർഗസുവർണം-സർഗയാത്രയുടെ 50 വർഷങ്ങൾ പരിപാടി സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല മുൻ വൈസ്‌ചാൻസിലർ ഡോ.പി.കെ. മൈക്കിൾ തരകൻ അധ്യക്ഷനായി. മധു ഇറവങ്കരയുടെ അധ്യാപകരായിരുന്ന ഗുരുക്കന്മാരെ ചടങ്ങിൽ ആദരിച്ചു. മധു ഇറവങ്കര രചിച്ച കടൽശംഖുകൾ വെൺമേഘങ്ങൾ, ദൃശ്യജാലങ്ങൾ ക്കപ്പുറം, കാഠ്മണ്ഡു മുതൽ ലുംബിനി വരെ കടുകുപാടങ്ങളുടെ മഞ്ഞ എന്നീ പുസ്‌തകങ്ങൾ സി.വി.ബാലകൃഷ്‌ണൻ പ്രകാശനം ചെയ്തു. രാജ് മോഹൻ, എസ്. സുരേഷ്, സീന ദേവകി, കോട്ടയ്ക്കൽ ശശിധരൻ എന്നിവർ യഥാക്രമം പുസ്‌തകങ്ങൾ സ്വീകരിച്ചു. സംഘാടക സമിതിക്കു വേണ്ടി ജോർജ് തഴക്കര ഏകോപനം നടത്തിയ മധു ഇറവങ്കര എഴുത്ത്, സിനിമ, യാത്ര എന്ന പുസ്ത‌കം അടൂർ ഗോപാലകൃഷ്‌ണൻ പ്രകാശനം ചെയ്തു. കീർത്തിക് ശശിധരൻ ഏറ്റുവാങ്ങി. കെ. ജയകുമാർ,. പ്രഫ.വി.സി. ജോൺ, ആർദ്രാ മാനസി, ജോർജ് തഴക്കര, ബിനു തങ്കച്ചൻ, എസ്. ഉഷ, അനന്തു മാധവ് എന്നിവർ പ്രസംഗിച്ചു. മധു ഇറവങ്കരയുടെ എഴുത്തിൻ്റെ ലോകം സർഗ സംവാദത്തിൽ കെ.വി. മോഹൻ കുമാർ മോഡറേറ്ററായി വിനു ഏബ്രഹാം, എ ചന്ദ്രശേഖർ, എ.മീര സാഹിബ്, സമിതി അംഗങ്ങളായ റെജി പാറപ്പുറത്ത്, ഗിരിവനം മോഹനൻ, സന്തോഷ് ഇറവങ്കര, ശശികുമാർ മാവേലിക്കര എന്നിവർ പ്രസംഗിച്ചു. ഓണാട്ടുകര സാഹിതിയുടെ ഉപഹാരം രക്ഷാധികാരികളായ സരോജിനി ഉണ്ണിത്താൻ, സരോജിനി ഉണ്ണിത്താൻ, സെക്രട്ടറി സുരേഷ് വർമ എന്നിവർ ചേർന്നു സമർപ്പിച്ചു. വൈസ് പ്രസിഡൻ്റ് കെ.കെ. സുധാകരൻ പൊന്നാട അണിയിച്ചു. മധു ഇറവങ്കരയുടെ സിനിമ സഞ്ചാര ലോകങ്ങൾ സർഗ സംവാദത്തിൽ ഐ ഷൺമുഖദാസ് മോഡറേറ്ററായി. കെ.ബി.പ്രസന്നകുമാർ, സി.എസ്.വെങ്കിടേശ്വരൻ, സമിതി അംഗങ്ങളായ പ്രഫ.വി.ഐ. ജോൺസൻ, പോക്കാട്ട് രാമചന്ദ്രൻ, ആർ പാർഥസാരഥി വർമ, ജയദേവൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്‌തു. കവിയൂർ ശിവപ്രസാദ് അധ്യക്ഷനായി. ഡോ.എ.വി.ആനന്ദരാജ് ഉപഹാര സമർപ്പണം നടത്തി. മജിഷ്യൻ സാമ്രാജ്, എസ്. അഖിലേഷ്, രഘുനാഥൻ ഉണ്ണിത്താൻ, മോഹനൻ വാസുദേവൻ, പ്രസാദ് ദ്വരസ്വാമി, പ്രഫ.എൻ.പരമേശ്വരൻ, ഡോ.മധു ഇറവങ്കര എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments