ad

Ticker

6/recent/ticker-posts

സമ്മേളനാനന്തരം വളാഞ്ചേരി ഏരിയ സി പി എമ്മിൽ പ്രതിസന്ധി രൂക്ഷം

കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് വെച്ച് നടന്ന സിപിഐഎംവളാഞ്ചേരി സമ്മേളനത്തെ തുടർന്ന് സിപിഐഎം വളാഞ്ചേരി ഏരിയയിൽ വൻ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. കളങ്കിതരുടെ ഒരു കമ്മിറ്റിയാണ് വളാഞ്ചേരി ഏരിയയിൽ പുതുതായി രൂപം കൊണ്ടിട്ടുള്ളത് എന്നാണ് പാർട്ടി പ്രവർത്തകരുടെ ഇടയിലുള്ള ചർച്ച. മുമ്പ് വളാഞ്ചേരി ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സമയത്ത്എടയൂർ സർവീസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതിന്റെ ഭാഗമായി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്തു പോകേണ്ടി വന്ന ആളാണ് പുതിയ ഏരിയ സെക്രട്ടറി. കൂടാതെ അസാന്മാർഗിക പ്രവർത്തനത്തിന്റെ ഭാഗമായി പരാതി വന്നതിനെ തുടർന്ന് പാർട്ടി നടപടിയെടുത്ത് പുറത്താക്കിയ വ്യക്തികളും കാടാമ്പുഴ ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ ഭാഗമായി ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്ത വ്യക്തിയും പുതിയ ഏരിയ കമ്മിറ്റിയിൽ വന്നിട്ടുണ്ട്. ഇവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ശക്തമായ നിലപാട് ജില്ലാ സെക്രട്ടറി എടുത്തിട്ടും ഒരു പോളിറ്റ് ബ്യൂറോ മെമ്പറുടെ വഴിവിട്ട ഇടപെടലിന്റെ ഭാഗമായാണ് കളങ്കിതരായ ഇത്തരം ആളുകൾ വീണ്ടും കമ്മിറ്റിയിൽ കയറി കൂടിയത് എന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെ അടക്കം നോക്കുകുത്തി ആക്കിയാണ് കേഡർ പാർട്ടിയായ സിപിഎമ്മിന്റെ എല്ലാത്തരത്തിലും ഉള്ള സംഘടനാ മര്യാദയും കാറ്റിൽ പറത്തി പോളിറ്റ് ബ്യൂറോ മെമ്പർ ഇത്തരത്തിൽ വഴിവിട്ട നീക്കം നടത്തിയത് എന്നാണ് പാർട്ടി പ്രവർത്തകരുടെ പൊതുവികാരം. പുതിയ ഏരിയ കമ്മിറ്റി യോഗം ചേർന്ന് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്ത സമയത്ത് സെക്രട്ടറിയായി തെരഞ്ഞെടുത്ത ആൾക്കെതിരെ മത്സരരംഗത്ത് വന്ന ഏരിയ കമ്മിറ്റി അംഗത്തെ പിന്തുണക്കാൻ പോലും പുതിയ കമ്മിറ്റിയിൽ നിന്നും ആരും രംഗത്ത് വരാതിരുന്നത് ഈ പോളിറ്റ് ബ്യൂറോ അംഗത്തെ ഭയന്നാണ് എന്നാണ് വിലയിരുത്തൽ. പോളിറ്റ് ബ്യൂറോ മെമ്പറുടെ എങ്കിലും നടപ്പാക്കാൻ പോളിറ്റ് ബ്യൂറോ മെമ്പർ നേരിട്ട് അയച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം സമ്മേളനത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു. എല്ലാ നിലക്കും സിപിഐഎം പാർട്ടി ഭരണഘടനയും പരിപാടിയും വിഭാവനം ചെയ്യുന്ന എല്ലാ സംഘടന മര്യാദകളും കാറ്റിൽ പറത്തിയാണ് വളാഞ്ചേരി ഏരിയ സമ്മേളനം പൂർത്തീകരിച്ചത്.

Post a Comment

0 Comments