എടത്വ: തലവടി ടൗൺ ബോട്ട് ക്ലബിൻ്റെയും ചുണ്ടൻ വള്ള വള്ളസമിതിയുടെയും ഫാൻസ് അസോസിയേഷൻ്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ പുതുവത്സരദിനത്തിൽ തലവടി ചുണ്ടൻ വള്ളം നീരണിയൽ ചടങ്ങിൻ്റെ രണ്ടാം വാർഷികം ആഘോഷിച്ചു. കളിവള്ള ശില്പി സാബു നാരായണൻ ആചാരി കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. വർക്കിംഗ് പ്രസിഡണ്ട് ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്തു. ട്രഷറർ അരുൺ പുന്നശ്ശേരിൽ, വൈസ് പ്രസിഡന്റ് പ്രിൻസ് പാലത്തിങ്കൽ തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ പ്രസിഡന്റ് ലിജു സാം വർഗ്ഗീസ്, സിറിൾ സഖറിയ എടയത്ര, വിനോദ് മുട്ടത്ത്, ഗോകുൽ എന്നിവർ പ്രസംഗിച്ചു.
120-ൽ അധികം വർഷം പഴക്കമുള്ള ആഞ്ഞിലി തടിയാണ് കോട്ടയം ജില്ലയിൽ കുറുവിലങ്ങാട്ട് നിന്നും തലവടി ചുണ്ടൻ നിർമ്മിക്കുന്നതിന് തലവടിയിൽ എത്തിച്ചത്.2022 ഏപ്രിൽ 21ന് ഉളികുത്ത് ചടങ്ങും ജൂലൈ 10ന് മലർത്തൽ ചടങ്ങും നടത്തി. 2023 ജനുവരി 1ന് നീരണയിൽ ചടങ്ങും നടന്നു. കഴിഞ്ഞ സീസണിൽ ആദ്യമായി സിബിഎൽ മത്സരങ്ങളിലും പങ്കെടുത്തു.
🖊️ ഡോ ജോൺസൺ വി.ഇടിക്കുള
0 Comments