എടത്വാ :ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ദേശിയ സമ്മതിദാനാവകാശം ദിനാചരണവും റിപ്പബ്ളിക്ക് ദിനാഘോഷവും നടത്തി.ലയൺ സാജു ജോസഫ് ഇക്കരവീട്ടിൽ ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ.ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.
ക്ളബ് സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ മുഖ്യ സന്ദേശം നല്‍കി.അഡ്മിനിസ്‌ട്രേറ്റര്‍ ലയൺ ബിനോയി ജോസഫ് കളത്തൂർ ദേശീയ പതാക ഉയർത്തി.
വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാൻ ഉള്ള തുണികൾ ഉൾപ്പെടെ സൂക്ഷിക്കുന്നതിനുള്ള 'ക്ളോത്ത് ബാങ്ക് ഷെൽഫ് ' ലയൺ വിൽസൺ ജോസഫ് കടുമത്തിൽ നിന്നും സർവീസ് ചെയർപേഴ്സൺ ഷേർലി അനിൽ സ്വീകരിച്ചു.ചടങ്ങിൽ മീഡിയ & കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർ ലയൺ കെ ജയചന്ദ്രന്‍,സിനുകുമാർ രാധേയം,അരുൺ ലൂക്കോസ് ,ഗോകുൽ അനിൽ, ജിജിമോൾ ജോൺസൺ എന്നിവർ പ്രസംഗിച്ചു.പി.ബി സുജിത്തിന് അംഗത്വം നല്കി കൊണ്ട് 2025 -2026 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കോർഡിനേറ്റർ ലയൺ ഫിബിൻ ബേബിയെ ചടങ്ങിൽ അനുമോദിച്ചു. ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ ലേഡീസ് ഫോറം കോർഡിനേറ്റർ ആയി ഷേർലി അനിലിനെ നാമനിർദേശം ചെയ്തു. എൽസിഐഎഫ് കോർഡിനേറ്റർ ലയൺ റോബിൻ ടി.കളങ്ങരയുടെ നേതൃത്വത്തിൽ 26ന് രാവിലെ 9ന് ഗാന്ധി സ്ക്വയറിൽ പുഷ്പാര്‍ച്ചന നടത്തും.വൈസ് പ്രസിഡന്റ് മോഡി കന്നേൽ അധ്യക്ഷത വഹിക്കും.ലയൺ പ്രദീപ് ജോസഫ് മുഖ്യ സന്ദേശം നല്കും.
0 Comments