എടത്വ :തലവെടി തിരുപനയന്നൂർ കാവ് ത്രിപുരസുന്ദരി ക്ഷേത്രം കുംഭ ഭരണി തിരുവുത്സവം മാർച്ച് 3 മുതൽ 11വരെ നടക്കും. ഉത്സവത്തിന് മുന്നോടിയായിയുള്ള പ്രചാരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർക്ക് നോട്ടീസ് നൽകിക്കൊണ്ട് ക്ഷേത്ര തന്ത്രി ആനന്ദ് പട്ടമന നമ്പൂതിരി പ്രകാശന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഉത്സവ സമിതി പ്രസിഡൻ്റ്
മനോഹരൻ വെറ്റിലക്കണ്ടം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗിരിജ അന്തർജനം, പ്രസിഡൻ്റ് ഗോപകുമാർ കെ.ആർ, മാനേജർ അജികുമാർ കലവറശ്ശേരി ,സെക്രട്ടറി രതീഷ് പതിനെട്ടിൽചിറ,ട്രഷറാർ പ്രഭാ രഘുനാഥ് , പിയൂഷ് പ്രസന്നന്‍ ,ബിന്ദു മോഹനൻ ജ്യോതി എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി 12ന് ബുധനാഴ്ച രാവിലെ 9.30ന് കൊപ്പാറ തിലകമ്മയുടെ വസതിയിലെത്തി തിരുവുത്സവത്തിന്റെ ആദ്യ സംഭാവന സ്വീകരിക്കും.
✒️ ഡോ.ജോൺസൺ വി ഇടിക്കുള
0 Comments