എടത്വ: തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തില്‍ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം നടത്തി.ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന ഉത്ഘാടനം ചെയ്തു.മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മൂർത്തി ഭാവമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം ഭരണ സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ അനുശോചന പ്രമേയം വായിച്ചു.ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, കെ.സി.സി സോൺ ചെയർമാൻ പ്രകാശ് പനവേലി,വറുഗീസ് കോലത്തുപറമ്പിൽ,
ബിജു പാലത്തിങ്കൽ,ബാബു വലിയവീടൻ,ഡോ. ജോൺസൺ വി.ഇടിക്കുള,
രാജേഷ് കണ്ണാട്ടുപറമ്പിൽ,
സന്തോഷ് പറത്തറപറമ്പ്,
രമേശ് കുളക്കരോട്ട്,മനോഹരൻ വെറ്റിലകണ്ടം,
ഗിരിജ ആനന്ദ്,
ജ്യോതി പ്രസാദ് എന്നിവർ അനുശോചിച്ചു.
0 Comments