രാമപുരം: മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ ന്റെ ഭാഗമായി മങ്കട ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി .അബ്ദുൽ കരീം പ്രഖ്യാപിച്ചു. നിശ്ചിത സമയത്തിനകം സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തുകളായി പ്രഖ്യാപിച്ച ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപെട്ട കൂട്ടിലങ്ങാടി, മങ്കട,പുഴക്കാട്ടിരി, മൂർക്കനാട്,കുറുവ, മക്കരപ്പറമ്പ എന്നീ ഗ്രാമ പഞ്ചായത്തുകളെ അഭിനന്ദിച്ചു. ഹരിത പെരുമാറ്റ ചട്ടം പാലിച്ച് കൊണ്ട് ശുചിത്വ,മാലിന്യ സംസ്കരണ മേഖലകളുമായി ബന്ധപ്പെട്ടു മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച വിവിധ കാറ്റഗറിയിലുള്ളവരെ മെമെന്റോകൾ നൽകി ആദരിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാഫർ വെള്ളെക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മുകുൽസു ചക്കച്ചൻ, കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീറാമോൾ പലപ്ര, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ മാജിദ് , മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നുഹ്മാൻ ഷിബിലി, സുഹ്റാബി, മൂർക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ മുനീർ,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ ശശീന്ദ്രൻ, ബ്ലോക്ക് മെമ്പർമാരായ ഷബീബ തോരപ്പ , അസ്മാബി കെ.പി തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഷിബിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സ്റ്റെൻഷൻ ഓഫീസർമാരായ മുഹമ്മദ് ബൈജു, സനീഷ്, ആർ.ജി.എസ് എ കോ- ഓർഡിനേറ്റർമാരായ അനുഷ, ഹരിത കേരളം മിഷൻ ആർ.പി. ശരത്, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ സിന്ധു, അലവിക്കുട്ടി, ആർസൽ, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.മജീദ് സ്വാഗതവും, ജനറൽ എക്സ്റ്റെൻഷൻ ഓഫീസർ വി.കെ. കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.
0 Comments