ad

Ticker

6/recent/ticker-posts

വിദ്യാർത്ഥികൾക്ക്  സൗജന്യ ബാഡ്മിന്റൺ പരിശീലന കളരി  മെയ്  3 മുതൽ 31 വരെ.


തലവടി : കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ മെയ്  3  മുതൽ 31വരെ വിദ്യാർത്ഥികൾക്ക് സൗജന്യ  ബാഡ്മിന്റൺ പരിശീലന കളരി  സംഘടിപ്പിക്കും.3.30ന്  പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച നടന്ന  എക്സിക്യൂട്ടിവ്  യോഗത്തില്‍  പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു.ജനറൽ  കൺവീനർ ആയി മാത്യൂസ് പ്രദീപ്  ജോസഫിനെയും  കൺവീനർ  ആയി ജിബി ഈപ്പനെയും  തെഞ്ഞെടുത്തു.ട്രഷറാർ എബി മാത്യു ചോളകത്ത് , ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, അഡ്വ. ഐസക്ക് രാജു  എന്നിവർ പ്രസംഗിച്ചു. 

പൂർവ്വ വിദ്യാർത്ഥി സംഘടന നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍  കോർട്ടിൽ ഓപ്പൺ ബാഡ്മിന്റണ്‍  ടൂര്‍ണമെന്റ് സ്മാഷ്  2025 നടത്തിയിരുന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ടീം പങ്കെടുത്തിരുന്നു.തുടർന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചത്. ഫോൺ. 95444 95065.

Post a Comment

0 Comments