നിരണം : ക്രിസ്ത്യൻ ഫെലോഷിപ്പ് തിരുവല്ലയുടെ നേതൃത്വത്തിൽ ഐക്യ ക്രിസ്തീയ സംഗമം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്നു.രക്ഷാധികാരി വെരി. റവ. സഖറിയ പനയ്ക്കമറ്റം കോർ എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു.
മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി മുൻ ജോയിന്റ് രജിസ്ട്രാർ ഡോ. മാത്യൂ തോമസ് മുഖ്യ പ്രഭാഷണം നടത്തി. റവ. ലിജു രാജു താമരക്കുടിയുടെ നേതൃത്വത്തിൽ ഉള്ള ഗായകസംഘം സംഗീത ശുശ്രൂഷ നിർവഹിച്ചു.സാബു ആലംഞ്ചേരിൽ മധ്യസ്ഥത പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് നേരെ നടന്ന മനുഷ്യാവകാശ നിഷേധങ്ങളെ അപലപിച്ച് കൊണ്ട് ഉള്ള പ്രമേയം റെജി വർഗ്ഗീസ് തർക്കോലിൽ അവതരിപ്പിച്ചു.ഭാരത സംസ്ക്കാരത്തിന്റെ അടിത്തറ പാകുവാൻ മിഷണറിമാർ നല്കിയ സംഭാവനകൾ മഹത്തരമെന്നും ഭാരത ത്തിൽ ക്രൈസ്തവർക്ക് നേരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപെടുത്തി.
റവ.ഫാദർ മർക്കോസ് പള്ളിക്കുന്നേൽ,ഡീക്കന്‍ ഷാൽബിൻ മർക്കോസ് , ഡോ.ജോൺസൺ വി ഇടിക്കുള, അച്ചാമ്മ മത്തായി,വർഗ്ഗീസ് എം അലക്സ്, ജോർജ്ജ് കുര്യൻ,കുര്യൻ സഖറിയ,എന്നിവർ നേതൃത്വം നല്കി.
0 Comments