നിരണം :സണ്ടേസ്കൂൾ പ്രസ്ഥാനം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഒരു പ്രകാശ ഗോപുരമായി വിളങ്ങുന്നുവെന്നും സഭ വളർച്ചയ്ക്കും പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നതായി യൂത്ത് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് ഡീക്കൻ ഷാൽബിൻ മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു.കുട്ടികളുടെ സന്തോഷവും പുഞ്ചിരിയുമാണ് ഏതൊരു രാജ്യത്തിന്റെയും യഥാർത്ഥ സമ്പത്തെന്നും പക്വതയാർന്ന വിശ്വാസത്തിന് ഇളം തലമുറയെ പരിശീലിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമാണ് സണ്ടേസ്കൂൾ പ്രസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തില്‍ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ട്രഷറർ റെന്നി തോമസ് അധ്യക്ഷത വഹിച്ചു.ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സണ്ടേസ്ക്കൂൾ മുൻ അധ്യാപകരായിരുന്ന അന്നമ്മ ജോൺ, രാജമ്മ എന്നിവരെ ആദരിച്ചു.തുടർന്ന് സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികൾ അരങ്ങേറി. വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് ലൗലി മർക്കോസ്, ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രസ്റ്റി അജോയി കെ വർഗ്ഗീസ്, സണ്ടേസ്കൂൾ പ്രധാന അധ്യാപിക ഷിനു തേവേരിൽ,ഷീജ രാജൻ, സുവി.അനു അജീഷ്,യൂത്ത് ഫെലോഷിപ്പ് സെക്രട്ടറി ഡാനിയേൽ തോമസ് വാലയിൽ, സുനിൽ ചാക്കോ, ജോബി ദാനിയേൽ,മെബിൻ രാജൻ,ഏബെൽ റെന്നി എന്നിവർ നേതൃത്വം നല്കി.
ഇടവകയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സണ്ടേസ്കൂൾ വാർഷിക സമ്മേളനം നടത്തിയ സണ്ടേസ്കൂൾ ഭാരവാഹികളെ കേരള അതിഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അഭിനന്ദിച്ചു. സണ്ടേസ്കൂൾ വാർഷിക പരീക്ഷ നവംബർ 30ന് നടക്കും.
Johnson

0 Comments