വേങ്ങര സബ് ജില്ലാ കലോത്സവത്തിൽ മലയാളം പ്രസംഗയിനത്തിൽ അറുപത് സ്കൂളുകളുമായി ശക്തമായ മത്സരം നേരിട്ടാണ് മുഹമ്മദ്ഷമ്മാസ്( 4.D)മൂന്നാം സ്ഥാനം നേടിയത്. മലയാളം
അധ്യാപിക സാജിത ടീച്ചർ എഴുതിതയ്യാറാക്കി പഠിപ്പിച്ച പ്രസംഗമാണ് വിജയത്തിലേക്ക് വിദ്യാർത്ഥിയെ നയിച്ചത്.
മത്സര വിജയത്തിനുള്ള മെഡലും സർട്ടിഫിക്കറ്റും പ്രിൻസിപ്പൽ അബ്ദുൽ റഊഫ്, HOD- ഫൗസിയ കുനാരി എന്നിവർക്കൊപ്പം ചേർന്നാണ് ഷമ്മാസിന് കൈമാറിയത്. മികച്ച തയ്യാറെടുപ്പും ആത്മവിശ്വാസവുമാണ് ഷമ്മാസിന്റെ പ്രസംഗത്തെ മത്സര വേദിയിൽ ശ്രദ്ധേയമാക്കിയത്.
വിദ്യാർത്ഥിയുടെ നേട്ടത്തിൽ അധ്യാപകരും സ്കൂൾ ഭരണസമിതിയും സന്തോഷം രേഖപ്പെടുത്തി. ഈ നേട്ടം സ്കൂളിന് അഭിമാനകരമാണെന്നും ഭാവിയിലും കൂടുതൽ വിജയങ്ങൾ പ്രതീക്ഷിക്കുന്നതായും അധ്യാപകർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം ടെലിവിഷൻ

0 Comments