നിരണം: ക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുന്നു. ഡിസംബർ പിറന്നതോടെ നക്ഷത്ര വിളക്കുകളും ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നതിന്റെയും തിരക്കിലാണ് ജനങ്ങൾ. തെരെഞ്ഞെടുപ്പ് ചൂടിന്റെ ഇടയിലും പതിവ് രീതികൾക്ക് ഒന്നും തന്നെ മുടക്കം ഇല്ല.
ഇതിനായി ഉള്ള ഒരുക്കങ്ങൾ ഇന്നലെ ദൈവാലയങ്ങളിൽ നടന്നു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം യൂത്ത് ഫെലോഷിപ്പ്, സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ ദൈവാലയം അലംങ്കരിച്ചു.
ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ച ഇടവക എക്സിക്യൂട്ടീവ് യോഗത്തിൽ ക്രിസ്തുമസ് പുതുവത്സര പരിപാടികളുടെ സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തി.
ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറാർ റെന്നി തോമസ് തേവേരിൽ, ട്രസ്റ്റി അജോയി കെ വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
ഡിസംബര്‍ ആറിന് വൈകിട്ട് 3 മുതൽ ഇടവകയിൽ വെച്ച് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിരണം ശാഖയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോൾ സർവീസ് നടക്കും.ഇതിന് മുന്നോടിയായി ഉള്ള പരിശീലനം ആരംഭിച്ചു.

ഡിസംബർ 24ന് വൈകിട്ട് 5 മുതൽ ഇടവകയുടെ ആഭിമുഖ്യത്തില്‍ കരോൾ സർവീസ് നടക്കും.ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നല്കും.ഡിസംബർ 20ന് വൈകിട്ട് 3 മുതൽ ഭവനങ്ങൾ സന്ദര്‍ശിക്കും.ഡിസംബര്‍ 31ന് വൈകിട്ട് 6ന് വിശുദ്ധ കുർബാനയും ആണ്ടവസാന സ്തോത്ര ശുശ്രൂഷയും ജനുവരി 4 ന് പുതുവത്സര ശുശ്രൂഷയും നടക്കും.

0 Comments