ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാറാക്കര പഞ്ചായത്തിൽ അപൂർവവും ശ്രദ്ധേയവുമായ വിജയം. പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ മത്സരിച്ച ഭർത്താവും ഭാര്യയും വിജയികളായി.
6-ാം വാർഡിൽ നിന്ന് ടു സ്റ്റാർ കുഞ്ഞിപ്പയും, 11-ാം വാർഡിൽ നിന്ന് ഭാര്യ നസീറയും വിജയിച്ചു. ഒരേ കുടുംബത്തിൽ നിന്ന് രണ്ട് പേർ രണ്ട് വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് മാറാക്കര പഞ്ചായത്തിൽ വലിയ ആവേശത്തിനാണ് കാരണമായത്.
ആകെ 24 വാർഡുകളുള്ള മാറാക്കര പഞ്ചായത്തിൽ, LDF ന് 6 വാർഡുകളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. അതിനിടയിലാണ് ഭർത്താവും ഭാര്യയും നേടിയ ഇരട്ട വിജയം രാഷ്ട്രീയമായി ശ്രദ്ധേയമാകുന്നത്.
വിജയ വാർത്ത പുറത്തുവന്നതോടെ കുടുംബവും ബന്ധുക്കളും അനുഭാവികളും വലിയ സന്തോഷത്തിലാണ്. നാട്ടിലെ ജനങ്ങളുടെ വിശ്വാസമാണ് ഈ വിജയത്തിന് പിന്നിലെന്നും, പഞ്ചായത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും വിജയികൾ പ്രതികരിച്ചു.

0 Comments